കേരളത്തിലെ റോഡപകട നിരക്ക് കുറയ്ക്കുന്നതിനു വേണ്ടി കേരള സർക്കാർ നാറ്റ്പാക്കിനെ ഒരു റോഡ് സുരക്ഷാ കർമ്മ പദ്ധതി രൂപീകരിക്കുവാൻ ചുമതലപ്പെടുത്തുകയുണ്ടായി . ഇതിന്റെ ഭാഗമായി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ചർച്ച 26 ഒക്ടോബർ 2023, രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ, തിരുവനന്തപുരം ഗസ്റ്റ് ഹൗസ്, തൈക്കാട് വച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ പരിപാടിയുടെ ഉദ്ഘാടനം ബഹു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു നിർവഹിക്കുന്നതാണ്.
ഈ ചർച്ചയിൽ Safe System Approachന് അനുസൃതമായി എൻഫോഴ്സ്മെന്റ്, എഞ്ചിനീയറിംഗ്, വിദ്യാഭ്യാസവും പൊതു അവബോധവും, ആരോഗ്യ അടിയന്തര പരിചരണം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾകൊള്ളിച്ചു കൊണ്ടാകും കർമ്മ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്.
No comments:
Post a Comment