Wednesday, April 19, 2023

Inauguration of Roof Top Solar Power Plant

സുസ്ഥിര സുരക്ഷിത വികസനം എന്ന ലക്ഷ്യത്തിലേക്കായി അനർട്ടിന്റെ സാങ്കേതിക സഹായത്തോടെ നാറ്റ്പാക് സ്ഥാപിച്ച 20 kW മേൽക്കൂര സൗരോർജ നിലയത്തിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം 19/04/2023 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി അവർകൾ നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ബഹു. എം.എൽ.എ ശ്രീ. കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എനർജി മാനേജ്മെന്റ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ നാറ്റ്പാക് നടത്തിയ എനർജി ഓഡിറ്റ് റിപ്പോർട്ട് ബഹുമാനപ്പെട്ട മന്ത്രി പ്രകാശനം ചെയ്തു നാറ്റ്പാക് ഡയറക്ടർ പ്രൊഫ. (ഡോ.) സാംസൺ മാത്യു സ്വാഗത പ്രസംഗം നടത്തി. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ശ്രീ. എം.സി. ദത്തൻ, അനെർട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീ നരേന്ദ്ര നാഥ് വേലൂരി ഐ.എഫ്.എസ്, കെ.എസ്.ഇ.ബി. ലിമിറ്റഡ് റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിംഗ്സ് ചീഫ് എൻജിനീയർ ശ്രീ. സജീവ് ജി., തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ (ആക്കുളം) ശ്രീ. സുരേഷ് കുമാർ എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു. നാറ്റ്പാക്കിന്റെ എനർജി ഓഡിറ്റ് റിപ്പോർട്ട് എനർജി മാനേജ്‌മെന്റ് സെന്റർ- കേരളയുടെ എൻ.എം.ഇ.ഇ.ഇ വിഭാഗം മേധാവി ശ്രീ. ജോൺസൺ ഡാനിയൽ അവതരിപ്പിച്ചു. ശ്രീ ഷാഹിം എസ്. പ്രിൻസിപ്പൽ സയന്റിസ്റ്റ് & രജിസ്ട്രാർ ഇൻ ചാർജ്, നാറ്റ്പാക്ക് യോഗത്തിൽ നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി നടത്തിയ പാനൽ ചർച്ച ‘’സുസ്ഥിര ഗതാഗതത്തിനായി ശുദ്ധവും ഹരിതവുമായ ഊർജ്ജം’’ ശ്രീ പ്രമോജ് ശങ്കർ പി എസ്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ - MVD & JMD – KSRTC നിയന്ത്രിച്ചു. എക്സ്. ഒഫിഷ്യോ. പ്രിൻസിപ്പൽ സെക്രട്ടറി കേരള ശാസ്ത്ര- സാങ്കേതിക വകുപ്പ് & എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ. എസ്. സി. എസ്. ടി. ഇ പ്രൊഫ. (ഡോ.) കെ. പി. സുധീർ, അധ്യക്ഷത വഹിച്ചു. വിവിധ സർക്കാർ വകുപ്പുകൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, അക്കാദമിക്, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിൽ നിന്നുള്ള വിധഗ്ധർ ചർച്ചയിൽ ഓൺലൈനായും പങ്കെടുത്തു. ശ്രീ. വി. നമശിവായം, വിദഗ്ധൻ, കേരള സംസ്ഥാന ആസൂത്രണ ബോർഡ്, ശ്രീ. വി. കെ. ദാമോദരൻ സെന്റർ ഫോർ എൻവയോൺമെന്റ് & ഡവലപ്മെന്റ് സ്ഥാപക ഡയറക്ടർ, എനർജി മാനേജ്‌മന്റ് സെന്റർ, കേരള അനർട്ട് മുൻ ഡയറക്ടർ പ്രൊഫ. (ഡോ.) ആർ.വി.ജി. മേനോൻ, എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സ്ഥാപക വൈസ് ചാൻസലർ പ്രൊഫ. (ഡോ.) കുഞ്ചെറിയ പി ഐസക്., റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിംഗ്സ്, കെ.എസ്.ഇ.ബി ലിമിറ്റഡ് ശ്രീമതി. ശ്രീദേവി ആർ., കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ടർ ശ്രീ. ഷാജഹാൻ എ; ശ്രീ. വി. അജിത് കുമാർ, IRSSE, മാനേജിംഗ് ഡയറക്ടർ, കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്; ശ്രീ. സാജൻ പി ജോൺ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്; ശ്രീ. കലൈയരശൻ പി., എൻവയോൺമെന്റൽ എഞ്ചിനീയർ, പരിസ്ഥിതി & കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്; ശ്രീ. ജോൺസൺ ഡാനിയൽ, എൻ.എം.ഇ.ഇ.ഇ വിഭാഗം മേധാവി, എനർജി മാനേജ്‌മെന്റ് സെന്റർ-കേരള എന്നീ വിദഗ്ധർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ നാറ്റ്പാക് കേരള സംസ്ഥാന ആസൂത്രണ ബോർഡിന് സമർപ്പിക്കുന്നതാണ്.