കൊച്ചി: ഫുൾ ഡെപ്ത് റിക്ലമേഷൻ സാങ്കേതിക വിദ്യയെ (എഫ് ഡി ആർ) കുറിച്ച് കിഫ്ബിയുമായി സഹകരിച്ച് നാറ്റ്പാക് സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാലയ്ക്ക് ഇന്ന് (മെയ് 4) കാക്കനാട് റേക്ക ക്ലബ്ബിൽ തുടക്കമാകും. റോഡ് നിർമാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാക്കുന്ന എഫ് ഡി ആർ സാങ്കേതികവിദ്യയുടെ ആശയം, നൈപുണ്യ വികസനം, സാധ്യമായ നൂതനാശയങ്ങൾ, വെല്ലുവിളികൾ എന്നിവ ശിൽപശാലയിൽ വിശദമായി ചർച്ച ചെയ്യും. രാജ്യത്തെ അടിസ്‌ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങൾ സാധ്യമാക്കുന്ന എഫ് ഡി ആർ സാങ്കേതിക വിദ്യാ രംഗത്തെ വൈദഗ്ദ്യം, പരിചയസമ്പത്ത്, വെല്ലുവിളികൾ എന്നിവ ഒരു പ്ലാറ്റ്‌ഫോമിൽ ചർച്ച ചെയ്യുന്നതിനായാണ് ദ്വിദിന ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്.
സാമ്പത്തിക ലാഭം, കുറഞ്ഞ വേസ്റ്റേജ്, പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം കുറയ്ക്കൽ തുടങ്ങി നിരവധി നേട്ടങ്ങളുള്ള എഫ് ഡി ആർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പേവ്മെന്റ് റീസൈക്കിളിംഗ് രീതിക്ക് നിർമാണ മേഖലയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചു വരുന്നു.
ഐ ഐ ടി, എൻ ഐ ടി, കേന്ദ്ര, സംസ്‌ഥാന വകുപ്പുകൾ, വ്യവസായ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള എഫ് ഡി ആർ വിദഗ്ധർ ക്‌ളാസുകൾ നയിക്കും. പ്രാക്ടീസിംഗ് എഞ്ചിനീയർമാർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, പേവ്മെന്റ് ഡിസൈൻ, നിർമാണ മേഖലകളിൽ പ്രവർത്തിക്കുന്ന പി.ജി വിദ്യാർഥികൾ എന്നിവർക്കായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷൻ സൗജന്യമാണ്.
ഇന്നത്തെ പരിപാടി ( മെയ് 4, വ്യാഴം)
റേക്ക ക്ലബ്, കാക്കനാട്: എഫ് ഡി ആർ സാങ്കേതിക വിദ്യയെ കുറിച്ച് നാറ്റ്പാക് സംഘടിപ്പിക്കുന്ന ശിൽപശാല, രാവിലെ 11 മണി.
No comments:
Post a Comment